നരേന്ദ്രമോദി വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രവചിച്ച പ്രവചന കുലപതി കലിയുഗ ജോതിഷ്യനെ ട്രോളി സോഷ്യല്‍ മീഡിയ – Kairalinewsonline.com
DontMiss

നരേന്ദ്രമോദി വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രവചിച്ച പ്രവചന കുലപതി കലിയുഗ ജോതിഷ്യനെ ട്രോളി സോഷ്യല്‍ മീഡിയ

2019 ല്‍ ലോകത്ത് അജ്ഞാത രോഗം പടരുമെന്നാണ് മറ്റൊരു പ്രവചനം

കലിയുഗ പ്രവാചകനെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും എന്നാണ് ഇയാളുടെ പുതിയ പ്രവചനം. ഈ പ്രവചനം വന്നതോടെ മുന്‍പ് ഇയാള്‍ ശബരിമല വിഷയത്തില്‍ നടത്തിയ പ്രവചനം എടുത്തിട്ടാണ് ട്രോളന്‍മാര്‍ പരിപാടി തുടങ്ങിയത്.

ശബരിമലയില്‍ സ്ത്രീകള്‍ കയറില്ലെന്നും അത് ശരിയായി എന്നും ചൂണ്ടിക്കാട്ടി ഇയാള്‍ മുന്‍പ് രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്.

2019 ല്‍ ലോകത്ത് അജ്ഞാത രോഗം പടരുമെന്നാണ് മറ്റൊരു പ്രവചനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 225 സീറ്റുകളോടെ അധികാരം നിലനിര്‍ത്തുമെന്നും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്നും ആണ് ഇയാള്‍ പറയുന്നത്.

പ്രവചന കുലപതി കലിയുഗ ജോതിഷ്യനെന്ന പേരിലാണ് സന്തോഷ് നായര്‍ എന്ന ഇയാള്‍ പോസ്റ്റുകള്‍ ഇടുന്നത്.

To Top