ഓട്ടോ ഡ്രൈവറായ യുവാവിനെ അപകടം അബോധവസ്ഥയിലാക്കിയിട്ട് മൂന്ന് മാസം തികയുന്നു.അപകടത്തിന് ശേഷം ബോധം തിരിച്ചു കിട്ടാതെ ആശുപത്രി കിടക്കയില്‍ കഴിയുകയാണ് കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി മനോജ്. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നായിരുന്നു ചപ്പാരപ്പടവ് സ്വദേശി മനോജിന്റെ കുടുംബത്തെ ഇരുട്ടിലാക്കിയ അപകടം. പണി കഴിഞ്ഞ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ തലച്ചോറിനാണ് ക്ഷതമേറ്റത്. അപകടത്തിന് ശേഷം ഇതുവരെ മനോജിന് ബോധം തെളിഞ്ഞിട്ടില്ല. രണ്ട് ആഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ കഴിഞ്ഞു. അതിന് ശേഷം കണ്ണൂര്‍ കോയിലി ഹോസ്പിറ്റലിലേക്ക് മാറ്റി.

മൂന്ന് മാസത്തോളമായി അബോധാവസ്ഥയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ് മനോജ്. ദിനംപ്രതി രണ്ടായിരം രൂപയോളമാണ് മരുന്നിന് മാത്രം വേണ്ടത്. ദീര്‍ഘനാളത്തെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരനാകും എന്നാണ് ഡോക്ട്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവ് വരും. ചികിത്സയ്ക്കും വീട്ടു ചിലവിനും വഴിയില്ലാതെ പകച്ച് നില്‍ക്കുകയാണ് മനോജിനെ മാത്രം ആശ്രയിച്ച് കഴിയുകയായിരുന്ന ഭാര്യയും രണ്ട് കുഞ്ഞു മക്കളും ഉള്‍പ്പെടുന്ന കുടുംബം.

മനോജിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് സ്വരൂപിക്കാന്‍ കഴിയുന്നതിലും ഏറെയാണ് ചികിത്സായ്ക്ക് വേണ്ട പണം.മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ തളിപ്പറമ്പ എസ് ബി ഐ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.താഴെ കാണുന്ന അക്കൗണ്ടിലേക്ക് പണം അയച്ച് ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സഹായിക്കാം

Name:Savitha
Acc.No.38088281589
Bank:SBI,Thaliparamba Branch
IFSC:SBIN0001000
PHONE:9495672314