വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ എതെങ്കിലും മുന്നണിയില്‍ സിപിഎം പങ്കാളികളാകില്ലെന്ന്  പ്രകാശ് കരാട്ട്.

സംസ്ഥാന തലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യൂപിയിലേത് പോലെ ലക്ഷ്യമിടുന്ന സഖ്യങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കുവൈത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സഖ്യം ഉണ്ടാകുമോ എന്ന് പലരും ചോദിക്കുന്നു. അത് നടക്കുന്ന കാര്യമല്ല.

എല്ലാ സംസ്ഥാനത്തിലും പ്രധാനപ്പെട്ട പാര്‍ട്ടികള്‍ ബിജെപിക്കെതിരായി പ്രവര്‍ത്തിക്കണം. അത് ബിജെപിയെ തോല്‍പ്പിക്കുന്നതിന് സഹായിക്കും. ഒരു മൂന്നാം മുന്നണിക്ക് സാധ്യതയില്ല എന്ന് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഉരിത്തിരിയുന്ന സഹാചര്യത്തിന് അനുസരിച്ച് മതേത്വര സര്‍ക്കാര്‍ രൂപിക്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറയുന്നു