ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നിട്ടും അതിന്റെ യാതൊരു ജാഡയും പുറത്തുകാണിക്കാതെ മനുഷ്യര്‍ക്ക് സ്‌നേഹം വാരി വിതറുന്ന ഒരാളാണ് സൂപ്പര്‍താരം രജനീകാന്ത്.

ഒരു പബ്ലിസിറ്റിയൊന്നും ഇല്ലാതെ തന്നെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹം സഹായം എത്തിക്കുന്നുണ്ട്. രജനീകാന്തിന്റെ സഹായത്തോടെ പഠിച്ച മാധി എന്ന യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്നെയും കുടുംബത്തെയും ഒന്നും ഇല്ലാതിരുന്ന സമയത്ത് സഹായിക്കുകയും തന്നെ പഠിപ്പിക്കുകയും ചെയ്ത തന്റെ തലൈവനോടുള്ള കടപ്പാട് വീട്ടാനായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പോസ്റ്ററും ബാനറും ഡിസൈന്‍ ചെയ്തു നല്‍കുകയാണ് മാധി. രജനി ഫാന്‍സ് ക്ലബ് പോലും ഫ്‌ലക്‌സ് അടിക്കാന്‍ മാധിയെ ആണ് സമീപിക്കുന്നത്.

വളരെ പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും തന്റെ അമ്മ രജനീകാന്തിന്റെ വീട്ടിലെ ജോലിക്കാരി ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. രജനീയാണ് മാധിയുടെ സ്‌കൂള്‍ ഫീസ് എല്ലാം അടച്ചിരുന്നത്.

എല്ലാ ദീപാവലി ദിവസങ്ങളിലും തങ്ങള്‍ കുടുംബത്തോടൊപ്പം തലൈവറുടെ വീട്ടില്‍ പോകുമെന്നും അദ്ദേഹം പുതിയ വസ്ത്രങ്ങളും മധുര പലഹാരങ്ങളും നല്‍കുകയും ചെയ്യും. മുത്തശ്ശന് അദ്ദേഹം പണവും നല്‍കുമായിരുന്നുവെന്ന് മാധി പറയുന്നു.

തന്റെ കുടുംബത്തിന് അദ്ദേഹം ചെയ്ത സഹായങ്ങള്‍ മറക്കാനോ കടങ്ങള്‍ വീട്ടാനോ തനിക്ക് കഴിയില്ലെന്നും അതുകൊണ്ട് തന്നെ തന്നലാവും വിധം ആ കടപ്പാട് വീട്ടാന്‍ ശ്രമിക്കുകയാണെന്ന് മാധി പറയുന്നു.