സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഒരുക്കും: മുഖ്യമന്ത്രി

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മെഡിക്കൽ കോളേജുകളിലും ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളേജിൽ നിർമ്മിക്കുന്ന മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെഡിക്കൽ കോളേജ് ആശുപതിയിൽ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനവും മു ഖ്യ മന്ത്രി നിർവ്വഹിച്ചു.

മെച്ചപ്പെട്ട ചികിത്സ ലഭ്യമാണ് എന്നതിനാൽ ദരിദ്രർ മാത്രമല്ല ചില സമ്പന്നരും സർക്കാർ ആശുപത്രിയിലെ ആശ്രയിക്കുന്ന സാഹചര്യം ഇപ്പോഴും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ മുതൽ മെഡിക്കൽ കോളേജുകളെ വരെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

285 കോടി രൂപ മുതൽമുടക്കിൽ 8 നിിലകളിലായാണ് മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയം നിർമ്മിക്കുന്നത്.

ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രൊഫസർ എംകെ സാനു, കെ വി തോമസ് എംപി എംഎൽഎമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News