കാതലെ കാതലെ ഗാനം ഗോവിന്ദ് ആലപിച്ചപ്പോള്‍ കണ്ണുനിറഞ്ഞ് തൃഷ; വീഡിയോ

കഴഞ്ഞ വര്‍ഷം സിനിമാ പ്രേമികള്‍ ഭാഷാഭേദമന്യേ ഏറ്റെടുത്ത ഗാനമാണ് വിജയ് സേതുപതി – തൃഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 96 ലെ കാതലെ കാതലെ എന്ന ഗാനം.

പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരെ കരയിച്ചും ചിരിപ്പിച്ചും കടന്നു പോയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് തൈക്കുടം ബ്രിഡ്ജിലൂടെ പ്രശസ്തനായ മലയാളി ഗോവിന്ദ് വസന്തയാണ്. ചിത്രം പോലെ തന്നെ അതിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയിരുന്നു.

ഇപ്പോള്‍ ഗോവിന്ദ് ഒരു സദസില്‍ ആ ഗാനം വീണ്ടും ആലപിച്ചപ്പോള്‍ കണ്ണ് നിറഞ്ഞത് കാണികളുടെ ഇടയില്‍ ഇരുന്ന തൃഷയുടേതാണ്.

ബിഹൈന്‍ഡ്‌വുഡ്‌സ് ഏര്‍പ്പെടത്തിയ അവാര്‍ഡ് നിശയിലാണ് ഗോവിന്ദ് ഈ ഗാനം ആലപിച്ചത്. ഇതില്‍ അഞ്ച് അവാര്‍ഡുകള്‍ ആണ് 96 എന്ന ചിത്രം സ്വന്തമാക്കിയത്. ഇതില്‍ മികച്ച സംഗീത സംവിധായകനും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News