പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ പി എ റഹീം അന്തരിച്ചു

പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ പി എ റഹീം(67) അന്തരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശിയാണ്.

മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാനൂര്‍ ജുമാഅത്ത് പള്ളിയില്‍ നടക്കും.കെ പി എ റഹീമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

രാജ്യത്തിനകത്തും പുറത്തും പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News