‘ആരുപറഞ്ഞു മരിച്ചെന്ന് ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ…’ ; ധീര സഖാവിന്റെ ഓര്‍മ്മകളിരമ്പുന്ന വികാര നിര്‍ഭരമായ ചടങ്ങില്‍ മുഖ്യമന്ത്രി അഭിമന്യുവിന്റെ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി

ചെറുതോണി: അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിന്‌ വേണ്ടി സിപിഐ എം പടുത്തിയ വീട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി… ആരുപറഞ്ഞു മരിച്ചെന്ന് ധീര സഖാവ് മരിച്ചെന്ന് ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ……

എന്ന മുദ്രവാക്യം അലയുയർന്ന വേദിയിൽ അഭിമന്യുവിന്റെ അച്‌ഛനും അമ്മയും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ദു:ഖം താങ്ങാനാകാതെ വേദിയിൽ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

കൊട്ടക്കാമ്പൂരിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് താക്കോൽ കൈമറിയത്‌. ആയിരങ്ങളാണ്‌ ചടങ്ങിന്‌ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്‌.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ‌് മഹാരാജാസ് കോളേജ‌് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ എസ്‌ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്.

രക്തസാക്ഷി കുടുംബത്തെ നിലനിർത്താനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി.

അഭിമന്യുവിന്റെ കുടുംബത്തിന് വീട്‌വയ്‌‌ക്കാനും പത്തര സെന്റ്സ്ഥലം വാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശിലാസ്ഥാപനം നടത്തി.

സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയാണ് തിങ്കളാഴ്ച്ച ഭവനം കുടുംബത്തിന് കൈമാറുന്നത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു.

ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തിൽ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി.

സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതായും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.

രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News