ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച് സഹായധനം നല്‍കി ഗള്‍ഫ് കമ്പനി സിഇഒ; ഭാഷയ്ക്കും മതത്തിനും രാജ്യത്തിനും അതീതമായ സ്‌നേഹവും മനുഷ്യത്വവും

ചെങ്ങന്നൂര്‍: ഗള്‍ഫില്‍ മരിച്ച കമ്പനിയിലെ തൊഴിലാളിയുടെ കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച്, കമ്പനിയുടമ. ഭാഷയ്ക്കും മതത്തിനും ജാതിയ്ക്കും രാജ്യത്തിനും അധീതമായി മനുഷ്വത്വത്തിനും കാരുണ്യത്തിനും സ്‌നേഹത്തിനും പ്രാധാന്യം നല്‍കി കേരളത്തിലെ വീട്ടിലെത്തിയിരിക്കുകയാണേ് ഗള്‍ഫ് കമ്പനി സിഇഒയായ ഹംബര്‍ട്ട് ലീ.

ലീയുടെ കമ്പനിയിലെ തൊഴിലാളിയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ബിജുവാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ജോലി സ്ഥലത്ത് വെച്ച് മരണമടഞ്ഞത്. തുടര്‍ന്ന് വളരെ പെട്ടന്നു തന്നെ, മൃതദേഹം വീട്ടിലെത്തിയ്ക്കാന്‍ മുന്നിട്ടിറങ്ങി നടപടികള്‍ സ്വീകരിച്ചതും സഹായങ്ങള്‍ ചെയ്തതും ജോലി ചെയ്ത കമ്പനി, തന്നെയാണ്.

പലപ്പോഴും അപകടം നടന്നാലോ , തൊഴിലാളി മരിച്ചാലോ, അവരെ കയ്യൊഴിയുന്ന സ്ഥിതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുമമ്പോഴാണ് ഈ കമ്പനിയും സിഇഒയും വേറിട്ട് നില്‍ക്കുന്നത്.

മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ തന്നെയാണ് നേരിട്ട് ചെങ്ങന്നൂരില്‍ എത്തിയത്.

ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഫേസ്ബുക്കിലീടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News