യു എ ഇയില്‍ പൊതുമാപ്പ് സമയത്ത് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി

യു എ ഇ യില്‍ പൊതുമാപ്പ് സമയത്ത് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി. ഡിസംബര്‍ 31 ഓടുകൂടി ഇതിന്റെ കാലാവധി അവസാനിച്ചു എന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി.

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്.

ഡിസംബര്‍ 31 നു പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താല്‍ക്കാലിക വിസ സ്‌കീം നിര്‍ത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്‌കീം ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News