ശബരിമലക്ക് പിന്നാലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട യാത്രക്ക് തുടക്കമായി

ശബരിമലക്ക് പിന്നാലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട യാത്രക്ക് തുടക്കമായി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ദക്ഷിണേന്ത്യന്‍ വക്താവായ ധന്യ സനലാണ് ആദ്യ സംഘത്തിലെ വനിതയായി ചരിത്രത്തിലിടം നേടി. സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധവുമായി ആദിവാസികളില്‍ ചിലര്‍ രംഗത്തെത്തി.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ദൈര്‍ഘ്യമേറിയ ട്രെക്കിങാണ് അഗസ്ത്യാര്‍കൂടത്തേത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന അഗസ്ത്യാര്‍കൂടത്ത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയും ആദ്യ യാത്രയ്ക്ക് എത്തി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ദക്ഷിണേന്ത്യന്‍ വക്താവായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത.
സ്ത്രീകള്‍ എത്തുന്നത് കൂടി കണക്കിലെടുത്ത് വനിതാ ബീറ്റോഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്ന് പേപ്പാറ റെയ്ഞ്ച് ഓഫീസര്‍ സി.കെ സുധീര്‍ പറഞ്ഞു
സഹയാത്രക്കാര്‍ക്കും ഒരു സ്ത്രീ കൂടെ ട്രക്കിങിന് എത്തുന്നതില്‍ സന്തോഷം രേഖപ്പെടുത്തി.
ആകെ 4700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 100 പേര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ അഗസ്ത്യ മലയിലേക്ക് കയറുന്നതിനെതിരെ ആദിവാസി കാണി വിഭാഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ അവര്‍ യാത്ര തടസ്സപ്പെടുത്തിയിട്ടില്ല. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക. 47 ദിവസത്തെ യാത്ര മാര്‍ച്ച് ഒന്നിന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News