നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കുറേ കരഞ്ഞു; തന്റെ നഷ്ടപ്രണയത്തെ കുറിച്ച് മനസ് തുറന്ന് തപ്‌സി

ചെന്നൈ: തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയമായ സാന്നിധ്യം കാഴ്ച്ചവച്ച നടിതപ്സി പന്നു തന്നെ പവയ പ്രണയത്തെ കുറിച്ച് തുറന്നു പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പഴയ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

തപ്‌സിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോര്‍ഡ് എക്സാം ആകാറായി പഠിത്തത്തില്‍ ശ്രദ്ധിക്കണം എന്നെല്ലാം പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. അന്ന് മൊബൈല്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ബൂത്തില്‍ പോയി അവനെ ഫോണ്‍ വിളിച്ച് ‘നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കരഞ്ഞതൊക്കെ’.

‘ഓഗസ്റ്റ് ഒന്നിനാണ് ഞാന്‍ ജനിച്ചത്. ലിയോ ആണ് എന്റെ സൂര്യ രാശി. ജോലിയിലായാലും സ്വകാര്യ ജീവിതത്തിലായാലും ശ്രദ്ധാകേന്ദ്രമായിരിക്കാനാണ് എനിക്ക് താത്പര്യം. പെട്ടെന്ന് വരുതിക്ക് നിര്‍ത്താന്‍ സാധിക്കുന്ന ഒരു പങ്കാളിയെയാണ് എനിക്ക് ലഭിക്കുന്നതെങ്കില്‍ അതില്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നില്ല.

ഞാനുമായി എല്ലാക്കാര്യത്തിലും പൊരുത്തപ്പെടുന്ന ആളാകണം. പരസ്പരം ബഹുമാനിക്കാന്‍ കഴിയണം. എന്നെങ്കിലും അത്തരത്തില്‍ ഒരാളുമായി പ്രണയത്തിലായാല്‍ ഇതാണ് എന്റെ ഭാവി എന്ന് കരുതി മുന്നോട്ട് പോകും. പിന്നീട് കുടുംബം കുട്ടികള്‍ എന്നൊക്കെ സ്വപ്നം കാണും’ തപ്സി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here