ആലപ്പാട് ഖനനം;  പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കും: കോടിയേരി   

ആലപ്പാട് നടക്കുന്ന ഖനനവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കോഴിക്കോട്  മേപ്പയ്യൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറേ കാലമായി ഖനനം നടക്കുന്നു. ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. പ്രദേശത്തെ ആളുകൾ മാത്രമല്ല ഇപ്പോൾ സമരം നടത്തുന്നത്. സമരത്തിന് പിന്നിൽ  ചില ദുരുദ്ദേശങ്ങളുണ്ട്.

പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വൽക്കരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആലപ്പാട്  താമസിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.

പൊതുമുതൽ സംരക്ഷിച്ചു കൊണ്ടുള്ള ഖനനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്‌.  അനധികൃത ഖനനവും നടക്കുന്നുണ്ട്. കരിമണൽ കടത്തിക്കൊണ്ട് പോകുന്നുമുണ്ട്. അതിനാൽ കേരളത്തിന്റെ ആവശ്യത്തിന് മണൽ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഖനനം വളരെ കാലമായി നടക്കുന്നുണ്ട്. പെട്ടെന്നുണ്ടായ പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here