“നാളെ എങ്കിലും ശ്രദ്ധിച്ച് കളിച്ച് ഇന്ത്യയെ വിജയിപ്പിക്കു, ഭാര്യക്കൊപ്പമുള്ള ഫോട്ടോയല്ല ഞങ്ങള്‍ക്ക് ആവശ്യം” അനുഷ്‌കയുമൊത്തുള്ള ചിത്രം പങ്കുവെച്ച കോഹ്‌ലിയെ വിമര്‍ശിച്ച് ആരാധകര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ എകദിന മത്സരം ഇന്ത്യ തോറ്റിരുന്നു. 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ നിരയില്‍ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ആണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ ഇന്ത്യന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ കോഹ്ലിയും ഉണ്ടായിരുന്നു. കോഹ്ലി വെറും മൂന്നു റണ്‍സിനാണ് പുറത്തായത്.

പക്ഷേ ഇപ്പോള്‍ ട്വിറ്റില്‍ തന്റെ ഭാര്യക്കൊപ്പം ചുറ്റിയടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത കോഹ്ലിയെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.

പരിശീലനത്തില്‍ ശ്രദ്ധ വയ്ക്കാതെ കറങ്ങി നടക്കുന്നു എന്നാണ് വിമര്‍ശനം. നാളെ എങ്കിലും ശ്രദ്ധിച്ച് കളിച്ച് ഇന്ത്യയെ വിജയിപ്പിക്കു എന്നാണ് പ്രധാന ആവശ്യം. ഭാര്യക്കൊപ്പമുള്ള ഫോട്ടോയല്ല പെര്‍ത്തിലെ സെഞ്ച്വറി പോലൊരു ഫോട്ടായാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here