റെഡ്മിയുടെ പുതിയ മോഡലിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു

ഷവോമി റെഡ്മിയുടെ പുതിയ മോഡലായ 6 എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ജനുവരി 12 മുതല്‍ ആയരുന്നു സെയില്‍. ആദ്യം ഫ്‌ലാഷ് സെയില്‍ ആയിട്ടാണ് വിറ്റുപ്പോയത്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ വഴിയായിരുന്നു ഇത്. ഒരാഴ്ചയോളം ഫ്‌ലാഷ് സെയില്‍ നീണ്ടു നിന്നു.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വാര്‍ത്ത അവര്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസമാണ് ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6എയെ വിപണിയിലെത്തിച്ചത്.

16 ജിബി, 32 ജിബി വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. 32 ജിബി പൊതുവിപണിയില്‍ നേരത്തെ എത്തിയിരുന്നു. 16 ജിബിക്ക് 5,999 രൂപയും 32 ജിബിക്ക് 6.999 രൂപയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News