ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി- റാം ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യപിച്ചു

ഇതിനോടകം തന്നെ നിരവധി ചലചിത്ര മേളകളിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും നിരവധിയായ അവാര്‍ഡുകല്‍ക്കും പരാമര്‍ശങ്ങള്‍ക്കും പാത്രമായ പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യപിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് പി.എല്‍ തേനപ്പനാണ് റിലീസ് തീയതി പുറത്ത് വിട്ടത്. ഫെബ്രുവരി 1 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ദുബായില്‍ ജനുവരി 31 ന് പ്രീമിയര്‍ ഷോ നടക്കും.

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.

അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം തേനി ഈശ്വര്‍, സംഗീതം യുവന്‍ ശങ്കര്‍രാജ.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News