മേപ്പയൂരില്‍ സിപിഐഎം നിര്‍മ്മിച്ച 5 സ്‌നേഹ വീടുകളുടെ താക്കോല്‍ദാനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു

കോഴിക്കോട്:  മേപ്പയൂരില്‍ സിപിഐഎം നിര്‍മ്മിച്ച 5 സ്‌നേഹ വീടുകളുടെ താക്കോല്‍ദാനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. 6 മാസം കൊണ്ടാണ് നാട്ടുകാരുടെ സഹായവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനവും കാരണം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

മേപ്പയ്യൂര്‍ പ്രദേശത്തെ 5 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ സ്‌നേഹവീട് എന്ന പേരില്‍ ആണ് സി പി ഐ എം സമ്മാനിച്ചിക്കുന്നത്. സി പി ഐ എം സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായാണ് മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഒരേ സമയം 5 വീട് യാഥാര്‍ത്യമാക്കിയത് .

പുതിയ കേരളം സൃഷിടിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ല . എന്നാലും സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറില്ല. ജനപങ്കാളിത്തത്തോടെ സര്‍ക്കര്‍ പുതിയ കേരളാത്തെ സൃഷ്ടിക്കും .ജന പങ്കാളിത്തത്തോടെ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉദാഹരണം കൂടി ആണ് ഇത്തരം ഒരു മുന്നേറ്റമെന്നു കോടിയേരി പറഞ്ഞു

ചിലര്‍ നിരീശ്വരവാദികള്‍ ആണ് കേരളം ഭരിക്കുന്നത് എന്ന പ്രചാരണം നടത്തുന്നു. ആരുടെയും വിശ്വാസവും അവിശ്വാസവും നോക്കിയല്ല പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. കോ ലീ ബി സഖ്യം കേരളത്തില്‍ ഉണ്ടക്കാന്‍ ഉള്ള അണിയറ നീക്കമാണ് നടക്കുന്നത് എന്നും കോടിയേരി പറഞ്ഞു

5 വീടുകളുടെ താക്കോല്‍ ദാനം ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറി നിര്‍വഹിച്ചത്. മറ്റ് പാര്‍ട്ടി വിട്ടു സിപിഐഎം ല്‍ ചേര്‍ന്ന പ്രവര്‍ത്ത കാര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here