പാലക്കാട്ടെ ആര്‍എസ്എസ് ആക്രമണം കലാപ ശ്രമം, സിപിഐ ഓഫീസ് ആക്രമിക്കുമ്പോള്‍ കത്തിച്ചും കല്ലെറിഞ്ഞും കൊല്ലാന്‍ ആഹ്വാനം; വീഡിയോ പീപ്പിള്‍ ടിവിക്ക്

പാലക്കാട് ഹര്‍ത്താലിന്റെ മറവില്‍ പാര്‍ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആര്‍എസ്എസ് ആക്രമണം ആസൂത്രിതമായ കലാപ ശ്രമമെന്നാണ് വീഡിയോയിലൂടെ വ്യക്തമാവുന്നത്.

സി പി ഐ എം ഓഫീസിന് നേരെ കല്ലെറിഞ്ഞ് പ്രകോപനമുണ്ടാക്കിയ ശേഷമാണ് ആര്‍ എസ് എസ് ബി ജെ പി കലാപകാരികള്‍ സി പി ഐ ഓഫീസ് അടിച്ചു തകര്‍ത്തത്.

ഈ സമയത്ത് സി പി ഐ നേതാക്കന്‍മാര്‍ ഓഫീസിനകത്തുണ്ടായിരുന്നു. കൊല്ലെടാ, കത്തിക്കെടാ അവന്‍മാരെ എന്നാക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. പരിശീലനം ലഭിച്ച ആര്‍ എസ് എസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പോലീസ് ഓടിയെത്തിയതോടെയാണ് അക്രമി സംഘം പിന്‍ വാങ്ങിയത്. ഇതിനിടെ ഓഫീസും മുന്നിലുണ്ടായിരുന്ന വാഹനങ്ങളുമെല്ലാം അടിച്ചു തകര്‍ത്തിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പലരും ഇപ്പോഴും പോലീസിന്റെ പിടിയിലാവാനുണ്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel