കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷിച്ച കലാകാരന്‍; ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചരിത്രത്തെ ഡോക്യുമെൻറ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കയ്യൂർ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യൻ, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷിച്ച കലാകാരനായിരുന്നു അദ്ദേഹം.

വേനൽ, ചില്ല്, ദൈവത്തിന്റെ വികൃതികൾ മുതലായ സിനിമകളിൽ ലെനിൻ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്. പുതിയചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News