സിനിമാ ലോകത്തിന് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് ബോളീവുഡിന്‍റെ ബച്ചന്‍ ഫാമിലി. ബോളീവുഡിന്‍റെ പ്രിയപ്പെട്ട ഈ കുടുംബവും എന്നും വാര്‍ത്തളില്‍ നിറയാറുമുണ്ട്. ബച്ചന്‍ കുടുംബത്തിലെ താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യറായും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്,വിവാഹിതരായത്.
സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ കോഫി വിത് കരണ്‍ പരിപാടിയില്‍ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയത്, അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമാണ്. ഈ പരിപാടിയുടെ പ്രമോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
ഇരുവരും തമ്മിലുളള വഴക്കും സ്നേഹവും ചോദ്യങ്ങളും ഉള്‍പ്പെടുന്നതാണ്, പ്രമോ. റാപ്പിഡ് റൗണ്ടില്‍ ‘ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ അതോ ഭാര്യയെയോ എന്നതായിരുന്നു ഒരു ചോദ്യം.
അമ്മ എന്നായിരുന്നു അഭിയുടെ ഉത്തരം. എന്നാല്‍ അല്ല അഭിഷേകിന് ഭാര്യയെയാണ് പേടിയെന്നാണ് ശ്വേത തിരുത്തിയിരിക്കുന്നത്. ഉടന്‍ ഇതെന്‍രെ റാപ്പിഡ് റൗണ്ടാണെന്നും മിണ്ടാതിരിക്കെന്നുമായിരുന്നു അഭിഷേകിന്‍റെ മറുപടി.
ഏതായാലും ഒരു ചോദ്യം കൊണ്ട്, വെെറലായിരിക്കുകയാണ്, പ്രമോ. ഇരുവരും ഒരുമിച്ചെത്തുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here