ശബരിമലയില്‍ മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായി; സമാധാനപരമായി ഈ മണ്ഡലകാലം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായി. മകരമാസ പൂജയ്ക്ക് ഇന്ന് രാവിലെ നട തുറന്നു.അതേ സമയം സമാധാനപരമായി ഈ മണ്ഡലകാലം പൂര്‍ത്തിയായെന്നും. സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജി നീട്ടിവച്ചതില്‍ ബോര്‍ഡിന് ആശങ്കയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

മകരവിളക്ക് ദര്‍ശിച്ച് അയ്യപ്പന്‍മാര്‍ മലയിറങ്ങുന്ന കാഴ്ചയാണ് സന്നിധാനത്ത്.മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായതോടെ.മകരമാസ പൂജയ്ക്ക് ഇന്ന് രാവിലെ 4 മണിക്ക് നട തുറന്നു. ഇന്നു മുതല്‍ വരുന്ന അഞ്ച് ദിവസമാണ് കരമാസ പൂജ. അതേ സമയം സമാധാനപരമായി ഈ മണ്ഡലകാലം പൂര്‍ത്തിയായെന്നും.

സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജി നീട്ടിവച്ചതില്‍ ബോര്‍ഡിന് ആശങ്കയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.ആചാരങ്ങളെ കുറിച്ച് ഭക്തര്‍ക്കുള്ള തര്‍ക്കം ഗൗരവമായി കാണും.രാഷ്ട്രീയമായ തര്‍ക്കങ്ങളെ ആ രീതിയില്‍ കാണുമെന്നും
ഈ സീസണില്‍ വരുമാനം കുറഞ്ഞങ്കിലും സംസ്ഥാന സര്‍ക്കാര്‍ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലകാലം അവസാനിച്ച് മാസ പൂജയ്ക്ക് നട തുറന്നപ്പോഴും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.ഈ മാസം 20 നാണ് മാസ പൂജ അവസാനിക്കുന്നത്.പതിനെട്ടു വരെയാണ് നെയ്യഭിഷേകം ഉണ്ടാവുക. 19 ന് പന്തളം കൊട്ടാരത്തിനാണ് അഭിഷേകത്തിനുള്ള അവകാശം.ഒപ്പം അന്നു വരയെ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള അവകാശമുള്ളു. ശേഷം ഇരുപതാം തീയതി പന്തളം കൊട്ടാരത്തിന്റെ പ്രത്യേക പൂജയോടെ നടയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News