ആ അദ്ധ്യായത്തില്‍ സാധകന്‍ ആറ് യുവതികളെ പീഠത്തില്‍ ഇരുത്തി യോന്യാരാധന നടത്തി പ്രാപിക്കുന്നുണ്ട്; ലിംഗം ആരാധിക്കാം യോനി ആരാധിക്കാം യോനീ കവാടം പാടില്ല; തുറന്നടിച്ച് പ്രൊഫസര്‍ ശ്യാം കുമാര്‍

ആര്‍ത്തവ അയിത്തതിനെതിരെ കേരള സമൂഹം സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിന്റെ കവാടം നിര്‍മിച്ചിരുന്നത് യോനിയുടെ രൂപത്തിലായിരുന്നു. ഇതിനെതിരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും മനോഹരമായി തന്നെ പരിപാടി അവസാനിച്ചു.

യോനീകവാടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് കൊച്ചി എസ്എച്ച് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്യാം കുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യോനീപൂജയാവാം യോനീകവാടം പാടില്ല, വിചിത്രം തന്നെ!

യോനീകവാടം കണ്ട് വിജൃംഭിച്ച് നില്‍ക്കുന്നവരെ നിങ്ങള്‍ക്കെന്തോ തകരാറുണ്ട്. വിജൃംഭിക്കണ്ട ‘ആര്‍ഷഭാരതസനാതന പുണ്യശാലികളായ ‘ മാമുനിമാര്‍ യോനിയെ ദിവ്യമായി കണ്ട് ആരാധിച്ചിരുന്നു.

യോനികവാടം പ്രദര്‍ശിപ്പിച്ചത് വലിയ മഹാപാതകമായും സദാചാരലംഘനമായുമാണ് ആര്‍ഷഭാരതസനാതന മതവാദികള്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ യോനിയെ ആരാധിക്കുന്ന പാരമ്പര്യം ഇന്ത്യയില്‍ ശക്തമായി നിലനിന്നിരുന്നു. പറയുമ്പോള്‍ അശ്ലീലമാണെന്ന് കരുതരുത്. ബ്രഹ്മയാമളം എന്ന തന്ത്ര ഗ്രന്ഥത്തില്‍ 45-ാം അദ്ധ്യായത്തില്‍ ‘സ്വയോനി ദര്‍ശനം’ എന്ന താന്ത്രികാനുഷ്ഠാനം വിവരിക്കുന്നുണ്ട്.

ഇതനുസരിച്ച് സാധകന്‍ ഒരു പീഠം പ്രതിഷ്ഠിച്ച് ശക്തിയെന്ന ദൂതിയെ അതില്‍ ഇരുത്തി ആ ദൂതിയുടെ യോനിയെ ആരാധിച്ച് ദൂതിയെ ശക്തിയായി സങ്കല്പിച്ച് പ്രാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ബ്രഹ്മയാമളത്തില്‍ തന്നെ ഇതേ അദ്ധ്യായത്തില്‍ സാധകന്‍ ആറ് യുവതികളെ പീഠത്തില്‍ ഇരുത്തി യോന്യാരാധന നടത്തി പ്രാപിക്കുന്ന രംഗങ്ങളും കാണാം. ‘പരിപാട്യ’ എന്ന വാക്ക് ബ്രഹ്മയാമളം പ്രയോഗിക്കുന്നുണ്ട്. ബ്രഹ്മയാമളത്തെ പറ്റി പഠിച്ച ഇമെയമ ഗശ ൈഈ പദത്തിന് ഛൃഴമാെ എന്നാണ് അര്‍ത്ഥം നല്കിയിട്ടുള്ളത്. കാളീകുല ക്രമാര്‍ച്ചന എന്ന ഗ്രന്ഥത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പങ്കെടുത്തു നടത്തുന്ന ചക്രക്രീഢയെ പറ്റി സൂചിപ്പിക്കുന്നുണ്ട്.

ലൈംഗികാനുഷ്ഠാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. കുലയാഗം എന്ന ചടങ്ങില്‍ മദ്യവും മാംസവും ദേവിക്ക് നേദിക്കുകയും അതു ഭക്ഷിച്ചിട്ട് ലൈംഗികാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ പറ്റിയും പരാമര്‍ശങ്ങളുണ്ട്. ‘കുലമാര്‍ഗത്തില്‍ ‘ യോന്യാരാധനയും ലൈംഗികാനുഷ്ഠാനവും പ്രധാനമാണ്. ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ യോനിയെ സങ്കല്പിച്ചാണ് ആരാധന നടത്തിവരുന്നത്.

ദേവിയുടെ ആര്‍ത്തവനാളുകള്‍ അബുബാച്ചിമേള എന്ന് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടി വരുന്നു. ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ദേവി രജസ്വലയാകുന്നത് തൃപ്പൂത്തായിട്ടാണ് ആചരിച്ചു വരുന്നത്. ഇത്തരത്തില്‍ യോന്യാരാധനയുടെ വിപുലമായ പാരമ്പര്യം ഇന്ത്യയില്‍ കാണാം. ഈ യോന്യാരാധകരുടെ പിന്തലമുറക്കാര്‍ക്ക് യോനി അശ്ലീലമായത് എന്തുകൊണ്ടാണ്. ഇവരുടെ കപടസദാചാരബോധമാണ് യോനി അശ്ലീലമായി തോന്നാന്‍ കാരണം. ലിംഗം ആരാധിക്കാം യോനി ആരാധിക്കാം യോനീ കവാടം പാടില്ല. വിചിത്രമായ വാദം തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here