വീണ്ടും തിരിച്ചടി; ബിജെപിക്ക് രഥ യാത്രയ്ക്ക് അനുമതി നല്‍കാന്‍ പറ്റില്ല: സുപ്രീംകോടതി

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് രഥ യാത്രയ്ക്ക് അനുമതി നല്‍കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി. ക്രമ സമാധാനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ആശങ്കകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

രഥ യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ബിജെപിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക അവസാനിക്കുന്നത് വരെ യാത്രയ്ക്ക് അനുമതിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

രഥയത്രക്കിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും, കേസില്‍ സിംഗിള്‍ ബെഞ്ച് വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി തേടി ബിജെപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News