കേരളം തിരിച്ചടിക്കുന്നു; 185ന് പുറത്തായ കേരളം ഗുജറാത്തിന്റെ 4 മുന്‍നിരക്കാരെ തിരിച്ചയച്ചു

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം ഗുജറാത്ത് മത്സരം ആവേശകരമായ നിലയില്‍. ഒന്നാം ഇന്നിങ്ങ്‌സില്‍ 185 റണ്‍സിന് പുറത്തായ കേരളം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടിച്ചു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്. ഏകദിന ശൈലിയില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

കേരളത്തിനായി സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റുകള്‍ ശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 88 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. രണ്ടാം ദിനം ആദ്യ സെഷനില്‍ ഗുജറാത്തിനെ എത്രയും വേഗം പുറത്താക്കി ലീഡു പിടിക്കാനാകും ഇനി കേരളത്തിന്റെ ശ്രമം.

നേരത്തെ, കേരളം 39.3 ഓവറില്‍ 185 റണ്‍സിന് പുറത്തായിരുന്നു. 33 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ബാറ്റിങ്ങിനിടെ കൈക്ക് പരുക്കേറ്റ സഞ്ജു സാംസണ്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

പി.രാഹുല്‍ (26), മുഹമ്മദ് അസ്ഹറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (എട്ട്), സച്ചിന്‍ ബേബി (പുജ്യം), വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (14), വിനൂപ് മനോഹരന്‍ (24 പന്തില്‍ 25), എം.ഡി. നിധീഷ് (എട്ട്) എന്നിങ്ങനെയാണ് കേരള നിരയില്‍ പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം.

സന്ദീപ് വാരിയര്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയ്ക്കു പുറമെ മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍സാന്‍ നഗ്വാസ്‌വല്ല, റൂഷ് കലാരിയ എന്നിവരും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News