പ്രിയാവാര്യര്‍ക്ക് ബോളീവുഡിലും കണ്ടകശനിയോ? രണ്ടാമത്തെ ചിത്രത്തിലും കേസും പുലിവാലും; ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

മുംബൈ: കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍പ്രിയ പ്രകാശ് വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ബോണി കപൂര്‍.

ശ്രീദേവി ബംഗ്ലാവിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ കഥപറയുന്നതാണ് ചിത്രമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്.

ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതായി സിനിമയുടെ സംവിധായകന്‍ പ്രശാന്ത് സ്ഥിരീകരിച്ചു. ശ്രീദേവി എന്നത് ഒരു സാധാരണ പേരാണെന്നും തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു നായികയാണെന്നും ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും ബോണിയോട് താന്‍ വ്യക്തമാക്കിയെന്നാണ് പ്രശാന്തിന്റെ പ്രതികരണം.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News