“എല്ലാ മാസവും അഞ്ച് ദിവസം ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും ഞങ്ങള്‍ നൃത്തം ചെയ്യുന്നു, ജോലിക്ക് പോകുന്നു, ഇതൊക്കെ ഒരു പുരുഷന് ചെയ്യാന്‍ ക‍ഴിയുമോ?” , ബോളിവുഡ് താരം ചോദിക്കുന്നു

ഒരു ടീവി ടോക്ക്‌ഷോയില്‍ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ബോളിവുഡ് താരവും മുന്‍ കാമുകിയുമായ ഇഷ ഗുപ്ത രംഗത്ത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അവര്‍. ഹര്‍ദിക് തന്റെ സുഹൃത്തോ കാമുകനോ അല്ല, ആവേശം കൊണ്ടാണ് ഇത്തരക്കാര്‍ക്ക് ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റുന്നതെന്നും അവര്‍ പറയുന്നു.

സ്ത്രീകള്‍ തങ്ങളെ പുരുഷന്മാരുമായി താരത്മ്യപ്പെടുത്തി സ്വയം കഴിവ് കുറഞ്ഞവരാണെന്ന് ധരിക്കരുതെന്നും അവര്‍ പറയുന്നു. സ്ത്രീകള്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷന്മാരെക്കാള്‍ മികച്ചവരാണ്. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്നു, എല്ലാ മാസവും അഞ്ച് ദിവസം ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും ജോലിക്ക് പോകുന്നു, നൃത്തം ചെയ്യുന്നു, കുട്ടികളെ നോക്കുന്നു ഇതൊക്കെ ഒരു പുരുഷന് ചെയ്യാന്‍ കഴിയുമോ എന്ന ഇഷ ഗുപ്ത ചോദിക്കുന്നു.

സ്വീഡിഷ് നടിയുമായുള്ള പ്രണയത്തകര്‍ച്ചക്ക് ശേഷമാണ് ഹര്‍ദിക് ഇഷയുമായി അടത്തതെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here