“മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചു”; പോയവരെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും സൂചന ലഭിച്ചതായി അന്വേഷണ സംഘം

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം. പോയവരെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും സൂചന കിട്ടിയെന്ന് കൊച്ചി റേഞ്ച് ഐജി വിയജ് സാക്കറെ പറഞ്ഞു.

അതേസമയം ബോട്ടിന്‍റെ ഉടമയായ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുത്തതായി സൂചന

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. മുനമ്പത്തെയും ചോറ്റാനിക്കരയിലെയും ലോഡ്ജുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മനുഷ്യക്കടത്ത് നടന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

പോയവരെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും വ്യക്തമായ സൂചന കിട്ടിയെന്ന് ആലുവയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കൊച്ചി റേഞ്ച് ഐജി വിയജ് സാക്കറെ പറഞ്ഞു. ആളുകള്‍ ഇന്ത്യന്‍ തീരം വിട്ടിരിക്കാമെന്നാണ് നിഗമനം.

അന്തര്‍ദേശീയ ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ടെന്നും ഐജി വിജയ് സാക്കറെ അറിയിച്ചു. അതേസമയം ബോട്ടിന്‍റെ ഉടമയായ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

അനധികൃത കുടിയേറ്റം ഇയാളുടെ അറിവോടെയാണെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കും. ബോട്ട് വാങ്ങിയ ഇടനിലക്കാരനെയും പൊലീസ് ചോദ്യം ചെയ്യും.

താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നാണ് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ചോറ്റാനിക്കരയില്‍ താമസിച്ചിരുന്നവര്‍ ക്ഷേത്രദര്‍ശനം നടത്തിയിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നു.

ഡൽഹി കേന്ദ്രമായ വൻ മനുഷ്യക്കടത്ത് റാക്കറ്റാണൊ സംഭവത്തിനു പിന്നിലെന്ന സംശയത്തെ തുടർന്ന് അന്വേഷണം ഡൽഹിയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ബോട്ട് കണ്ടെത്തുന്നതിനായി നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തുന്ന തിരച്ചിൽ തുടരുകയാണ്. വിദേശത്തു നിന്നും കടൽമാർഗ്ഗം കേരളതീരത്തേയ്ക്ക് നുഴഞ്ഞുകയറ്റം നടക്കാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. ഇതുവരെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ രാജ്യാന്തരതലത്തില്‍ വിപുലീകരിച്ചാണ് അന്വേഷണം നീങ്ങുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News