സംഘപരിവാര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതികള്‍ മടങ്ങി; നാമജപമെന്ന പേരില്‍ കൊലവിളിയാണ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ നടത്തിയതെന്ന് യുവതികള്‍

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയ യുവതികള്‍ സംഘപരിവാര്‍ ഗുണ്ടകളുടെ ആക്രമണത്തെത്തുടര്‍ന്ന് മടങ്ങി.

കണ്ണൂര്‍ സ്വദേശികളായ രേഷ്മയും ഷാനിലയുമാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിയത്. രണ്ട് വാഹനത്തിലായി ഇവരെ പമ്പ സ്റ്റേഷനില്‍ എത്തിച്ചു.

മാലയിട്ട് എത്തിയ യുവതികളെ മൂന്നു മണിക്കൂറിലധികം നീലിമലയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

മൂന്നുമാസത്തോളം വ്രതം എടുത്താണ് ശബരിമലയില്‍ എത്തിയതെന്നും ഇവര്‍ പറഞ്ഞു. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമം ലക്ഷ്യമിട്ട് തടയുകയായിരുന്നു. ആക്രോശത്തോടെ പാഞ്ഞടുത്ത ഈ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ എത്തിയത്. അവിടെയൊന്നും ആരും തടഞ്ഞില്ലെന്നും മല കയറാനെത്തിയപ്പോളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നാമജപമെന്ന പേരില്‍ കൊലവിളിയാണ് നടത്തിയതെന്നും രേഷ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel