‘പിള്ളയടി’ വരുമോയെന്ന് ഭയം; കൊല്ലം ബൈപാസ് ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നതിനെക്കുറിച്ച് ശ്രീധരന്‍ പിള്ള

കോഴിക്കോട് : കൊല്ലം ബൈപാസ് ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നത്, കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

മെട്രോയില്‍ കയറിയ കുമ്മനത്തിന്റെ അവസ്ഥ ആവാതിരിക്കാന്‍ ആണ് കൊല്ലം ബൈപാസ്ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നത്.

നേരത്തെ കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം പ്രോട്ടോക്കോള്‍ ലംഘിച്ച് കുമ്മനവും കയറിയിരുന്നു.

മെട്രോയില്‍ കുമ്മനം പ്രധാനമന്ത്രിക്കൊപ്പം ഇരുന്നത് വലിയ വിവാദമായിരുന്നു . ട്രോളന്മാരും ഇത് ആഘോഷമാക്കി. ക്ഷണിയ്ക്കാതെ ഒരു സ്ഥലത്ത് കയറിച്ചെല്ലുന്നതിന് കുമ്മനടി എന്നൊരു പ്രയോഗവും ട്രോളന്മാര്‍ സൃഷ്ടിച്ചെടുത്തു.

അതിനു ഇടവരുത്താതിരിക്കാന്‍ ആണ് താന്‍ പങ്കെടുക്കാതിരുന്നത് .കോഴിക്കോട് ജിജെപി ഉപവാസ സമരത്തില്‍സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിളള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News