ഇടക്കാല പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരിക്കില്ലെന്ന് സൂചന

2019ലെ ഇടക്കാല പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരിക്കില്ലെന്ന് സൂചന. അമേരിക്കയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പോയ ജയ്റ്റ്‌ലി ബഡ്ജറ്റിനു മുന്‍പ് തിരികെ എത്തില്ല. പകരം ആര് ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ഈ മാസം 29 ന് ആരംഭിക്കും.ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കും. എന്നാല്‍ അര്‍ബുദ ബാധിതനായ ധനമന്ത്രി ഇപ്പാള്‍ ന്യൂയോര്‍ക്കില്‍ ചികിതത്സയിലാണ്.ഫെബ്രുവരി 1 ന് ബഡ്ജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി തിരിച്ചെത്താനുള്ള സാധ്യത കുറവാണ്.

വിദഗ്ദ ചിക്തസയുടെ ഭാഗമായി ശസ്തക്രിയ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ശസ്തക്രിയ നടത്തുന്നത് സങ്കീര്‍ണമാണ്. അതു കൊണ്ട് തീരുമാനമെടുക്കാന്‍ മെഡിക്കല്‍ സംഘത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അരുണ്‍ ജയ്റ്റ്‌ലി അസുഖബാധിതായതിനെ തുടര്‍ത് കഴിഞ്ഞ വര്‍ഷം ധനമന്ത്രാലയത്തിന്റെ ചുമതല റയില്‍വേ മന്ത്രി പീയുഷ് ഗോയലിന് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.. എന്നാല്‍ ബജറ്റ് അരവ് തരിപ്പിക്കുമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here