”ആ ഒരു നിമിഷം എടപ്പാള്‍ സുമേഷ് കാവിപ്പടയെ ഓര്‍ത്തു പോയി, പിന്നീട് ശബ്ദം പുറത്തുവന്നില്ല”; ഒരു സംഘപുത്രന്റെ രോദനം – Kairalinewsonline.com
DontMiss

”ആ ഒരു നിമിഷം എടപ്പാള്‍ സുമേഷ് കാവിപ്പടയെ ഓര്‍ത്തു പോയി, പിന്നീട് ശബ്ദം പുറത്തുവന്നില്ല”; ഒരു സംഘപുത്രന്റെ രോദനം

വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു

കൊല്ലം ബൈപ്പാസ് ഉദ്ഘാടനവേളയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ താക്കീത് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗം ആരംഭിക്കുമ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. ശരണംവിളിച്ച് പ്രതിഷേധിക്കാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കിയത്.

‘വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നിശബ്ദരാകുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍:

To Top