അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍; ശരീരഭാഗങ്ങള്‍ അറുത്ത് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കാരണം കേട്ട് ഞെട്ടി പൊലീസും കോടതിയും

അമ്മയെ കൊലപ്പെടുത്തിയ ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ മകന് 30 വര്‍ഷം തടവ് ശിക്ഷ.

സ്‌ക്കൂളില്‍ പോകാന്‍ മടി കാണിച്ച മകനെ അമ്മ ശകാരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്.

അമേരിക്കയില്‍ 2016 സെപ്തംബറിലാണ് ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടു്ത്തിയത്.

കൊലയ്ക്ക് ശേഷം ഇയാള്‍ തന്നെ പൊലീസില്‍ വിവരമറിയിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തെരച്ചിലിലാണ് തലയും മറ്റ് ശരീര ഭാഗങ്ങളും അറുത്തുമാറ്റി 7 കവറുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here