കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി തുടരുന്നു

കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി തുടരുന്നു.ഒളിവിലെന്ന് കരുതിയിരുന്ന രണ്ട് കോണ്ഗ്രസ് എം.എല്‍.എമാര്‍ തിരിച്ചെത്തി. വിമത എം.എല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം.

നാളെ വൈകുന്നേരത്തോടെ മുഴുവന്‍ എം.എല്‍.എമാരും മടങ്ങിയെത്തുമെന്ന് എ.ഐ.സി.സി ജനറളല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. അതേ സമയം ബിജെപി എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ദില്ലി ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടിലിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആശ്വാസമായി രണ്ട് എം.എല്‍എമാര്‍ മടങ്ങിയെത്തി.ഫോണ്‍ സ്വിച്ച് ഓഫ് ആയത് കൊണ്ടാണ് നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാത്തതെന്ന് മടങ്ങിയെത്തിയ എം.എല്‍.എ ഭീമാ നായിക്ക് അറിയിച്ചു.

ഇനിയും മൂന്ന് എം.എല്‍എമാര്‍ ബിജെപി ക്യാമ്പിലുണ്ടെന്നാണ് സംശയം. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. സഖ്യസര്‍ക്കാരില്‍ നിന്ന് ഡി.കെ.ശിവകുമാര്‍ അടക്കമുള്ള അഞ്ച് മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്ത് വിമത എം.എല്‍എമാര്‍ക്ക് അവസരമൊരുക്കാനും നീക്കം നടക്കുന്നു.

ഇത് ബിജെപി പ്രതീക്ഷിച്ചതല്ല.സര്‍ക്കാരിനെ മറിചിടാന്‍ ഓപ്പറേഷന്‍ താമര എന്ന പേരില്‍ ആരംഭിച്ച നീക്കമാണ് അടിപതറിയത്. കഴിഞ്ഞ ദിവസം സര്‍ക്കാരിനെ പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എം.എല്‍എമാരില്‍ ഒരാള്‍ മടങ്ങി വരാനുള്ള സാധ്യതയും വര്‍ദ്ധിച്ചു.

ഈ രണ്ട് പേരടക്കം 14 എം.എല്‍.എമാരുടെ പിന്തുണ അധികമായി ലഭിച്ചാലെ ബിജെപിയ്ക്ക് സഖ്യ സര്‍ക്കാരിനെ മറിചിടാനാകു. ബിജെപിയുടെ നീക്കത്തിന് സമാനമായി ബിജെപി എം.എല്‍എമാരെ വലയിലാക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.ബിജെപി എം.എല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ദില്ലി ഗുരുഗ്രാമിലെ ഹോട്ടിലിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News