പീപ്പിള്‍ എക്സ്‌ക്ലൂസീവ്: മുനമ്പം മനുഷ്യക്കടത്തില്‍ ദില്ലിയിലെ അന്വേഷണം വ്യാപകമാക്കി പൊലീസ്

പീപ്പിള്‍ എക്സ്‌ക്ലൂസീവ്. മുനമ്പം മനുഷ്യക്കടത്തില്‍ ദില്ലിയിലെ അന്വേഷണം വ്യാപകമാക്കി പൊലീസ്. ദില്ലിയില്‍ നിന്നും കേരളത്തിലെത്താന്‍ 8 പേര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയ വനിതാ ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു.

വിദേശത്തേക്ക് പോകുന്നവരുടെ സ്ഥലക്കച്ചവടത്തിന് സഹായിച്ചതായി സംശയിക്കുന്ന വസ്തുവില്‍പ്പനക്കാരനെയും ചോദ്യം ചെയ്്തു. വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന വിവരങ്ങള്‍ക്കായി അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ സജീവമാക്കിയിട്ടുണ്ട്.

സദര്‍ബസാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റായ സ്ത്രീയാണ് മുനമ്പം വഴി വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന 8 ദില്ലി സ്വദേശികള്‍ക്ക് കേരളത്തിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത്.

ഇവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. കമ്മീഷന് വേണ്ടിയാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ സ്ത്രീ പൊലീസിനോട് പറഞ്ഞു. നിരവധി പേര്‍ ദില്ലി അംബേദ്കര്‍ നഗര്‍ കോളനിയില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ സ്ഥലം വിറ്റ് വിദേശത്തേക്ക് കടന്നതായാണ് സൂചന. കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വസ്തുവില്‍പ്പനക്കാരന്‍ സോനു നാട് വിടുന്നവരെ സ്ഥലക്കച്ചവടത്തിന് സഹായിച്ചതായി പൊലീസിന് സംശയമുണ്ട്.

ഇയാളെയും പൊലീസ് ചോദ്യം ചെയ്യും. ഇത് കൂടാതെ വിദേശത്തേക്ക് കടന്നവര്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് വീഡിയോ കോള്‍ ചെയ്യുകയും ഈ രീതിയില്‍ കൂടുതല്‍ ആളുകളെ നാട് കടക്കാനായി ക്യാന്‍വാസ് ചെയ്തതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോളനയില്‍ നിന്നും നാടുവിട്ടതായി സംശയിക്കുന്നവരുടെ മേല്‍വിലാസങ്ങളില്‍ കേരളാ പൊലീസ് പരിശോധന ഇന്നും തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here