കെഎസ്ആര്‍ടിസി സമരം മാറ്റിവച്ചു; ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗതമന്ത്രിയുടെ ഉറപ്പ് – Kairalinewsonline.com
Big Story

കെഎസ്ആര്‍ടിസി സമരം മാറ്റിവച്ചു; ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗതമന്ത്രിയുടെ ഉറപ്പ്

ഗതാഗതമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം മാറ്റിവച്ചു.

ഗതാഗതമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പിലാണ് പണിമുടക്ക് മാറ്റിയത്.

ഗതാഗത സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമുള്ള ഡ്യൂട്ടി പരിഷ്‌കരണം 21നകം നടപ്പാക്കുമെന്നും ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ സമരം മാറ്റിയത്്.

To Top