മരണപ്പെട്ട പ്രിയപ്പെട്ടവരെ വീണ്ടും തങ്ങള്‍ കണ്ടുവെന്നും അവര്‍ തങ്ങളെ കാണാന്‍ വീണ്ടും എത്തിയെന്നുമൊക്കെ പലപ്പോഴും വാദങ്ങളുമായി ബന്ധുക്കള്‍ എത്തുന്നത് നമ്മുക്ക് കാണാന്‍ സാധിക്കും.

ഇങ്ങനെ മരിച്ചു പോയ മകന്‍ തന്റെ അടുക്കളയില്‍ പ്രത്യക്ഷപ്പട്ടു എന്ന് വാദിക്കുകയാണ് ഒരു അമ്മ. അതിന്റെ ചിത്രവുമായി ആണ് അവര്‍ എത്തുന്നത്. ജോര്‍ജിയയിലെ അറ്റലാന്റാ സ്വദേശിയായ ജെന്നിഫര്‍ ഹോഡ്ജാണ് മകന്റെ ആത്മാവ് കാണാനെത്തിയ സിസിടിവി ദൃശ്യവുമായി എത്തിയിരിക്കുന്നത്.

തന്റെ അടുക്കളയില്‍ സ്ഥാപിച്ച സിസടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞരിക്കുന്നത്. അവര്‍ ടീവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ആണ് അടുക്കളയില്‍ ആരുടെയോ സാന്നിധ്യം അവര്‍ക്ക് ഉണ്ടെന്ന് മൊബൈലിലെ സെക്യൂരിറ്റി ആപ്പില്‍ വരുന്നത്.

തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോളാണ് മകന്റെ ദൃശ്യം അവര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി വ്യക്തമാക്കുന്നു.