കൊല്‍ക്കത്തയില്‍ 16 നായക്കുട്ടികളെ കണ്ണില്‍ചോരയില്ലാതെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍.

കൊല്‍ക്കത്തയിലെ എആര്‍എസ് മെഡിക്കല്‍ കോളെജ് ആശുപത്രിയല്‍ കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

സമൂഹ മാധ്യമങ്ങളിലുടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളെജിലെ ഒന്നു രണ്ടും വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ആശുപത്രിയിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നുമാണ് നായക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് എ ആര്‍ എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.