എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. പാലക്കാട് ചളവറ ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരാണ് സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് സംവദിച്ചത്.

ഏഴാം തരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ പാഠം എ വില്ലേജ് പൂരം. മുണ്ടക്കോട്ടുകുറിശ്ശിയിലെ കുന്നത്ത് കാവ് പൂരവും പുതത്തനാല്‍ക്കലിലെ കാളവേലയുമെല്ലാം പാഠപുസ്തകത്തില്‍ നിന്ന് വായിച്ചറിയുന്നതിനുമപ്പുറം എഴുത്തുകാരിയുടെ ഓര്‍മകളില്‍ നിന്നും അനുഭവത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കേട്ടറിഞ്ഞു.

പാഠഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ശബരിമലയടക്കം സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി. സ്വന്തം നാടായ മുണ്ടക്കോട്ടു കുറിശ്ശിയെന്ന ഗ്രാമം തന്റെ ജീവിതത്തിലും എ!ഴുത്തിലുമെല്ലാമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് കുട്ടികള്‍ക്ക് മുന്നില്‍ വാചാലയായി.

പ്രതിഭയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ കഴിയുമെന്നും അര്‍പ്പണ ബോധവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് ലക്ഷ്യവും മറികടക്കാമെന്നും കുട്ടികളെ ഓര്‍മിപ്പിപ്പിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട സംവാദത്തില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും മാനേജ്‌മെന്റ് പ്രതിനിധികളുമെല്ലാം പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here