ഉപയോക്താക്കള്‍ക്ക് തിരിച്ചടി; ഇത്തരം വീഡിയോകള്‍ യൂട്യൂബ് നിരോധിക്കുന്നു

ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി യൂട്യൂബ്. കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങി മാനസിക സംഘര്‍ഷത്തിലാക്കുന്ന വീഡിയോകള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. തമാശകള്‍ അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.

അപകടം പിടിച്ചതും മാനസിക വിഷമത്തിനിടയാക്കുന്നതുമായ ചലഞ്ച് വീഡിയോകളും ആളുകളെ പറ്റിക്കുന്ന പ്രാങ്ക് വീഡിയോകളുമാണ് യൂട്യൂബ് പ്രധാനമായും നിരോധിക്കുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള യൂട്യൂബിന്റെ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കി കി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ള നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്. വെല്ലുവിളികളായി പോസ്റ്ര് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകളില്‍ പലതും മരണത്തിലും ഗുരുതരമായ പരിക്കുകളിലും കലാശിക്കുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് യൂട്യൂബിന്റെ ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News