കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കും; മകരസംക്രാന്തിക്ക് നടത്തുന്ന ഈ ആചാരം അവസാനിപ്പിക്കണമെന്ന് ആവശ്യം; ചടങ്ങിന്റെ വീഡിയോ കാണാം

ബംഗളൂരു: മകരസംക്രാന്തിയോട് അനുബന്ധിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ പശുക്കളെ തീയിലൂടെ നടത്തുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരം അവസാനിപ്പിക്കണമെന്ന ആവശ്യമുയരുന്നു. കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കുന്നതാണ് ആചാരം.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത്തരമൊരു ആചാരത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞതും അത് നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നതും.

മകരസംക്രാന്തിയുടെ ഭാഗമായി പരമ്പരാഗതമായി നടത്തുന്ന ആചാരമാണ് ഇത്. പശുക്കള്‍ക്കൊപ്പം ചില ആളുകളും തീയിലൂടെ ഓടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണമെല്ലാം നല്‍കിയ ശേഷം പശുക്കളെ തീയിലൂടെ ഓടിക്കും. ഇതിന് ശേഷം മേയാന്‍ വിടുകയാണ് പതിവ്.

മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ വേഗത്തില്‍ പായുന്നതിനിടെയിലും പശുക്കളുടെ മേല്‍ തീ പടരുന്നത് വ്യക്തമാണ്. ഇതിനെതിരെ നിരവധി ആളുകള്‍ പ്രതിഷേദവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News