പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്തു; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്ദന്‍ കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി.

പാമ്പുപിടിത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനാലാണ് വനംവകുപ്പിനോട് കോടതി വിശദീകരണം ചോദിച്ചത്.

മുഹമ്മദ് പാമ്പിനെ പിടികൂടിയ ശേഷം വയറ്റില്‍ ചവിട്ടി വിഴുങ്ങിയ കോഴികളെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ടു കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ.

സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനിമല്‍ ലീഗര്‍ ഫോഴ്‌സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ വനംവകുപ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പരാതിക്കാരനില്‍ നിന്നു വനംവകുപ്പ് കൂടുതല്‍ വ്യക്തത തേടിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News