പലരും ‘വിലയില്ലാത്ത’ ജീവിയായാണ് കഴുതയെക്കാണുന്നത്. എന്നാല്‍ കഴുതപ്പാലിന്റെ വിലയറിഞ്ഞാല്‍ ആരും ഓര്‍ത്തു പോകും. അമ്പടാ.. കഴുതെ..!

ഔഷധ ഗുണമേറെയുള്ള കഴുതപ്പാലിന് വലിയ വിലയാണ് ഈടാക്കുന്നത്. ഒരു ലിറ്ററിന് 2000 രൂപയാണ് കഴുതപ്പാലിന്റെ വില.

വിപണി സാധ്യതകള്‍ തേടി കഴുതപ്പാലിന്റെ സോപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചണ്ഡീഗഡിലെ ഒരു കൂട്ടം യുവാക്കള്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ’ എന്ന സ്റ്റാര്‍ട്ടപ്പാണ് സോപ്പ് നിര്‍മ്മിക്കുന്നത്.

വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്റിവലിലാണ് യുവാക്കള്‍ കഴുതപ്പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പ് അവതരിപ്പിച്ചത്. 499 രൂപയാണ് 100 ഗ്രാം സോപ്പിന്റെ വില.

സോപ്പിന് പ്രായം കുറച്ച് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.