പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍:

  • കൈകള്‍ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക
  • ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുക
  • പനി ബാധിച്ചവരില്‍ നിന്ന് ഒരു കൈയ്യുടെ അകലമെങ്കിലും സൂക്ഷിക്കുക, നല്ലവണ്ണം ഉറങ്ങുക
  • ധാരാളം വെള്ളം കുടിക്കുകയും പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യുക
  • പനി പടര്‍ന്ന് പിടിക്കുന്ന അവസരത്തില്‍ ഹസ്തദാനം നടത്താന്‍ മുതിരാതിരിക്കുക
  • പൊതു സ്ഥലത്ത് തുപ്പാതിരിക്കുക

പനി ബാധിച്ചവര്‍ ചെയ്യേണ്ടത്

  • വീട്ടില്‍ തന്നെ പരമാവധി കഴിയുക
  • മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക
  • നല്ലവണ്ണം വിശ്രമിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക
  • ചുമയ്ക്കുമ്പോഴും ചീറ്റുമ്പോഴും മുഖം തുണികൊണ്ട് മറയ്ക്കുക