ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷയായി ആരാധകവൃന്ദം ഉറ്റു നോക്കുന്ന യുവതാരമാണ് റിഷഭ് പന്ത്. ഇപ്പോള്‍ തന്റെ പ്രണയം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റിഷഭ്.

ഇന്‍സ്റ്റാഗ്രമിലൂടെയാണ് 21 കാരനായ റിഷഭ് തന്റെ പ്രണയം പരസ്യമാക്കിയത്. റിഷഭിന്റെ തന്റെ പ്രണയം വെളിപ്പെടുത്തിയതിങ്ങനെ

 

View this post on Instagram

 

I just want to make you happy because you are the reason I am so happy ❤️

A post shared by Rishabh Pant (@rishabpant) on

നിന്നെ സന്തോഷവതിയാക്കാന്‍ ഞാനാഗ്രഹിക്കുന്നു, കാരണം നീയാണ് എന്റെ സന്തോഷം എന്നാണ് പ്രണയിനിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് കുറിച്ചത്.

സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമായ ഇഷ നേഗിയാണ് റിഷഭിന്റെ പ്രണയിനി. റിഷഭിന്റെ പോസ്റ്റിനോട് ഇഷ പ്രതികരിച്ചതിങ്ങനെ.

എന്റെ പുരുഷന്‍, എന്റെ ആത്മമിത്രം, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ പ്രണയം എന്നാണ് ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്ത് ഇഷ റിഷഭിനെ വിശേഷിപ്പിച്ചത്.