ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം സമുദ്ര പര്യടനത്തിന് ഇറങ്ങാനൊരുങ്ങി അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യയുടെ അഭിമാനം അഭിലാഷ് ടോമി ചികിത്സക്ക് ശേഷം ദില്ലിയില്‍ തിരിച്ചെത്തി.

കടലിലെ അപകടത്തെ അതിജീവിച്ചത് വലിയ അനുഭവമാണെന്നും ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം സമുദ്ര പര്യടനത്തിന് ഇറങ്ങാനാണ് തീരുമാനമെന്നും നാവികോദ്യഗസ്ഥന്‍ അഭിലാഷ് പീപ്പിള്‍ ടിവിയോട് പറഞ്ഞു

2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ തുരീയ എന്ന പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടു. എന്നാല്‍ നടുവിന് പരിക്കേറ്റ് മുന്നു ദിവസം കടലില്‍ കിടന്നപ്പോള്‍ മനസ്സില്‍ ഒരു തുള്ളി ഭയമുണ്ടായിരുന്നില്ല.

പകരം തിരിച്ച് നാട്ടില്‍ വന്നതിനുശേഷം എവിടേയ്ക്ക് യാത്ര നടത്താമെന്ന ചിന്തയാണ് ഉണ്ടായിരുന്നതെന്ന് അഭിലാഷ് ടോമി പറഞ്ഞു.

വൈകാതെ തന്നെ താന്‍ പൂര്‍ണ ആരോഗ്യവാനാവും. അത് കഴിഞ്ഞ് എനിക്ക് ഉടന്‍ കടലിലേക്ക് മടങ്ങണം എന്നതാണ് ആഗ്രഹം അതിനായി കുടുംബം ഒപ്പമുണ്ടെന്നും അഭിലാഷ് ടോമി കൂട്ടിചേര്‍ത്തു

രക്ഷപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സുഖവിവരം അറിയാനായി അഭിലാഷിനെ വിളിച്ചിരുന്നു.2013ല്‍ ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് നാവികസേനയില്‍ കമാന്‍ഡറായ അഭിലാഷ് ടോമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here