നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

ആദ്യമായി ഹിന്ദി സംവിധായകന്‍ അനുരാഗ കശ്യപ് മലയാളത്തില്‍ ജോലി ചെയ്യുന്ന ചിത്രമാണ് മുത്തോന്‍. ചിത്രത്തിലെ ഹിന്ദി സംഭാഷണമാണ് അദ്ദേഹം ഒരുക്കുന്നത്.

വിവിധ ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ രചനയും ഗീതു മോഹന്‍ദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

അനുരാഗ് കശ്യപ് ,അജയ് ജി റായ്, വിനോദ് കുമാര്‍, അലന്‍ മെക്ലെക്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, ശശാങ്ക് അറോറ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.