കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും

കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശം.

കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കെവിന്‍ കൊലക്കേസിലെ പ്രാഥമിക വാദം ഈ മാസം 24 ന് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കണമെന്ന അപേക്ഷ എല്ലാ പ്രതികളും കോടതിക്ക് നല്‍കിയിരുന്നു. രേഖകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും 6 പേര്‍ റിമാന്‍ഡിലുമാണ്. കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മറ്റുമായി മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം നട്ടാശേരി സ്വദേശി കെവിന്റെ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം.

കെവിനെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ ഉപയോഗിച്ച കേസിലെ നാലാം പ്രതിയായ റിയാസിന്റെ കാര്‍ കര്‍ശന നിബന്ധനകളോടെ വിട്ടു കൊടുക്കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. വാഹനം വില്‍ക്കരുത്, രൂപഭേദം വരുത്തരുത്, പെയിന്റ് മാറ്റരുത്, കൈമാറാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണു കോടതി അനുമതി നല്‍കിയത്.

എപ്പോള്‍ ആവശ്യപ്പെട്ടാലും വാഹനം ഇതേ രൂപത്തില്‍ തന്നെ കോടതിക്കു മുന്നിലെത്തിക്കണം. സംഭവത്തില്‍ പ്രതികള്‍ പിടിയിലായതു മുതല്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ലക്ഷക്കണക്കിനു രൂപ വില വരുന്ന വാഹനം നശിക്കാനിടയാകുമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടര്‍ന്നാണു കോടതി നിര്‍ദേശം. റിയാസിന്റെ ബന്ധുവിനായിരിക്കും വാഹനത്തിന്റെ പരിപാലന ചുമതല.

വാഹനം ഇത്തരത്തില്‍ നല്‍കിയെന്നതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിനെയും കോടതി അറിയിക്കും. കേസിലെ ഒന്നാം പ്രതി സാനു ഉപയോഗിച്ച കാറും കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel