സഹായസാന്ത്വന പദ്ധതിയില്‍ റെക്കോര്‍ഡ് വിനിയോഗം; പ്രവാസികള്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഒപ്പമുണ്ടാവുമെന്ന പ്രഖ്യാപനം വെറും വാക്കല്ലെന്ന് അനുഭവിച്ചറിയുകയാണ് പ്രവാസികളായ കേരളീയരും.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവര്‍ക്കുവര്‍ക്ക് നോര്‍ക്കാ റൂട്ട്സ് വ‍ഴി നടപ്പിലാക്കിയ പദ്ധതികളില്‍ റെക്കോര്‍ഡ് ധന വിനിയോഗമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാമ്പത്തികവും ശാരീരികവുമായ അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായ പദ്ധതിയായ ‘സാന്ത്വന’യില്‍ നിന്നും 2400 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു.

സാന്ത്വനയിലൂടെ 14.65 കോടി രൂപയാണ്‌ ഇതുവരെയായി വിതരണം ചെയ്തത്. വിതരണം മാത്രമല്ല വിനിയോഗവും ഗുണപരമായി നടന്നുവെന്നതാണ് കണക്കുകള്‍ തെ‍ളിയിക്കുന്നത്.

പദ്ധതി വിഹിതത്തിന്റെ 97.67 ശതമാനവും വിനിയോഗിച്ചു. ഇതിന് പുറമെ സാന്ത്വന പദ്ധതിക്കായി പത്ത് കോടി രൂപ അധികമായി അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ തുക കൂടി ലഭിച്ചാല്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കുമെന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ മുഖ്യമന്ത്രി അറിയിച്ചു.

മടങ്ങി വരുന്ന പ്രവാസികള്‍ക്കായുളള പുനരധിവാസ പദ്ധതി സർക്കാർ വിപുലീകരിച്ചു. ഈ സാമ്പത്തിക വര്‍ഷം 556 ഗുണഭോക്താക്കള്‍ക്കായി 6 കോടി 18 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്.

പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ ബാങ്കുകളുമായും പട്ടിക വികസന കോര്‍പ്പറേഷനുമായും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണാപത്രം ഒപ്പുവെച്ചു.

പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പ്രവാസികള്‍ക്കായി നൽകുന്ന പ്രതിമാസ പെന്‍ഷന്‍ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News