പിഴയ്ക് പകരം പോലീസിന്‍റെ ക്ലാസ്; സീറോ അവർ ക്യാംമ്പെയിനുമായി കോഴിക്കോട് സിറ്റി പൊലീസ്

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സീറോ അവർ ക്യാംമ്പെയിന് മായി കോഴിക്കോട് സിറ്റി പോലീസ്. നഗര പരിധിയിൽ നിയമ ലംഘനം മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആണ് പുതിയ പരീക്ഷണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ഈടാക്കുന്നതിന് പകരം ഇനി മുതൽ ബോധവത്കണ ക്ലാസുകളിൽ ഇരിക്കാം.

ഇതാണ് കോഴിക്കോട് സിറ്റി പോലീസ് ന്റെ സീറോ അവർ ക്യാമ്പയിൻ. കർശന നടപടി ഒഴുവാക്കി നിയമങ്ങൾ പാലിക്കുന്നതിന് പൊതു ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം.

കേസെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിന് പകരം ആണ് ക്ലാസ് നൽകുക. ജില്ലാ പോലീസ് മേധാവി കെ സഞ്ജയ് കുമാർ ഗുരുദ്ധിന്റെ നിർദേശ പ്രകാരം ആണ് പദ്ധതി.

നഗരത്തിൽ 60 ഇടങ്ങളിൽ ആയാണ് പോലീസ് പരിശോധന നടത്തിയത്. ദിവസവും ഒരു മണിക്കൂർ ആണ് സീറോ അവർ നടപ്പിലാക്കുക .വ്യത്യസ്ത സമയങ്ങളിൽ ആയാണ് ജില്ലയിൽ പരിശോധന നടത്തുക.

റോഡ് സുരക്ഷാ ഉറപ്പാക്കാനും ട്രാഫിക് നിയമ ലംഘനം ഇല്ലാതാക്കാനും നൂതന മായ നിരവധി പദ്ധതികൾ ആണ് പോലീസ് ജില്ലയിൽ ഇനി നടപ്പാക്കാൻ പോവുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News