ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയിലും ചരിത്രം കുറിച്ച് ഇന്ത്യ

മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ 2-1 ന് പരമ്പര നേടി. 230 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ധോണിയുടെയും കേദര്‍ ജാദവിന്റെയും അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ ആണ് ഇന്ത്യയുടെ ജയം. ചരിത്രത്തിലാദ്യമായി ആണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാഹലിന്‍റെ സ്പിന്‍ തന്ത്രത്തിന് മുന്നില്‍ തകര്‍ന്നു വീ‍ഴുകയായിരുന്നു. 10 ഓവറില്‍ 42 റണ്‍സ് വ‍ഴങ്ങി ചഹല്‍ 6 വിക്കറ്റ് നേടിയിരുന്നു. ഭുവനേശ്വര്‍ കുമാറും ഷമിയും രണ്ടു വിക്കറ്റ് നേടി.

മറുപടി ബാറ്റിങില്‍ രോഹിത് ശര്‍മ്മയെ ആദ്യമെ നഷ്ടമായെങ്കിലും കോഹ്ലി, ധോണി, ജാദവ് എന്നിവരുടെ മികവില്‍ അവസാന ഓവറില്‍ വിജയം കൈവരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here